വനിതാ ചാമ്പ്യൻസ് ലീഗിന്റെ പുതിയ അവകാശികളെ ഇന്നറിയാം. ഇന്ന് രാത്രി 12:30 ന് ഗാംല ഉല്ലേവിൽ വനിതാ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാഴ്‌സലോണയും ചെൽസിയും ഏറ്റുമുട്ടും.

ഇരു ടീമുകളും ഇതുവരെ ചാമ്പ്യൻസ് ലീഗ് ട്രോഫി ഉയർത്തിയിട്ടില്ല. ചെൽസിക്ക് ഇത് ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണ്. എന്നാൽ ബാഴ്സക്ക് ഇത് രണ്ടാം ഫൈനലാണ്.
2018-19 സീസണിൽ ബാഴ്‌സ ഫൈനലിൽ എത്തിയിരുന്നു, ഫൈനലിൽ ഒളിമ്പിക് ലിയോണിനോട് 4-1 ന് പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ 5 വർഷമായി ഒളിമ്പിക് ലിയോണായിരുന്നു കിരീട ജേതാക്കൾ. എന്നാൽ ഈ വർഷത്തെ ക്വാർട്ടർ ഫൈനലിൽ പാരീസ് സെന്റ് ജെർമെയ്നിനോട് തോറ്റതിന് ശേഷം ലിയോണിന്റെ അഞ്ചുവർഷത്തെ ഭരണം അവസാനിച്ചു.
ഫൈനലിന് മുൻപുള്ള വാർത്ത സമ്മേളനത്തിൽ ചെൽസി മാനേജർ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ.
ഞങ്ങളുടെ കളിക്കാർ എല്ലാവരും നല്ല ആത്മവിശ്വാസത്തിലാണ്. ഞങ്ങൾ ഫൈനൽ മത്സരത്തിനായി കാത്തിരിക്കുകയാണ്. ബാഴ്‌സലോണ കരുത്തരായ മാഞ്ചെസ്റ്റെർ സിറ്റി യെയും പി.എസ്.ജി യെയും പുറത്താക്കിയാണ് ഫൈനലിൽ എത്തിയത് അത് അവരുടെ കരുത്തതിനെയാണ് കാണിക്കുന്നത്.
-എമ്മ ഹെയ്സ് ചെൽസി മാനേജർ -
ഫൈനലിന് മുൻപുള്ള വാർത്ത സമ്മേളനത്തിൽ ബാഴ്‌സലോണ മാനേജർ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ.
ഞാൻ അതീവ സന്തുഷ്ടനാണ്, ഞങ്ങൾ ഒരു ചരിത്ര മത്സരം കളിക്കാൻ പോകുകയാണ്. ഞങ്ങൾക്ക് അഭിലാഷങ്ങളും ആത്മവിശ്വാസവുമുണ്ട്. 2019 ഫൈനലിനേക്കാൾ വ്യത്യസ്തമാണെന്ന് ഞാൻ കരുതുന്നു. ചെൽസി കരുത്തരായ ടീമാണ് എന്നാൽ ഞങ്ങൾക്ക് ഞങ്ങളുടേതായ തീരുമാനങ്ങളുണ്ട്
-എമ്മ ഹെയ്സ് ലൂയിസ് കോർട്ടസ് ബാഴ്‌സലോണി മാനേജർ -
0 Comments